Search
Close this search box.
Search
Close this search box.

Jubilee 2025- Today’s reading

Salt of the agreement

Leviticus Chapters 1–3

The salt purifies and acts as a preservative. Similarly, it indicates permanence. When used in the offerings, it underscores the everlasting relationship between God and His people.

ഉടമ്പടിയുടെ ഉപ്പ്

ഉപ്പ് ശുദ്ധീകരിക്കുകയും ഭക്ഷണസാധനങ്ങൾ കേടു വരാതെയും സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ ശാശ്വതയെയും സൂചിപ്പിക്കുന്നു. ബലിയിൽ ഉപ്പ് ഉപയോഗിക്കുമ്പോൾ ദൈവവും ജനവും തമ്മിലുള്ള ശാശ്വതമായ ഉടമ്പടിയെയാണ് സൂചിപ്പിക്കുന്നത്.

A pattern to follow

Exodus Chapters 39-40

-Understand properly God’s plan
-Carry them out carefully
-inspect to know whether we have done it appropriately

ദൈവീക കാര്യങ്ങളിൽ പിന്തുടരേണ്ട മാതൃക

-ദൈവത്തിൻ്റെ നിർദ്ദേശങ്ങൾ ശരിയായി മനസ്സിലാക്കുക
-നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുക
-ചെയ്ത കാര്യങ്ങൾ പരിശോധിച്ച് ശരിയായിയാണോ ചെയ്തത് എന്നറിയുക

Almond blossoms

Exodus Chapters 37-38

Almond in Hebrew means to awake. It symbolizes that God stays alert to protect the people of Israel from the beginning.

ബദാം പൂക്കൾ

ജാഗ്രത വൃക്ഷം എന്നാണ് ഹീബ്രുവിൽ ഇതിൻ്റെ അർത്ഥം . ദൈവം ഇസ്രയേൽ ജനത്തെ സംരക്ഷിക്കാൻ ആരംഭം മുതൽ ജാഗ്രതയോടെ നിൽക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു.

Sabbath Observance

Exodus Chapters 35–36

Before proceeding with the construction of the Tabernacle, Moses reminds the Israelites to observe the Sabbath day. Although the tabernacle construction is done for the Lord, the Sabbath observance is more important. They have to rest.

സാബത്തിന്റെ പ്രാധാന്യം

സാബത്ത് ആചരണത്തെക്കുറിച്ച് പറഞ്ഞതിനുശേഷമാണ് കൂടാര നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. ഇവിടെ ദൈവം നിർദ്ദേശിച്ചതനുസരിച്ചാണ് കൂടാരം നിർമ്മിക്കുന്നതെങ്കിലും; അത് ദൈവത്തിനു വേണ്ടിയാണെങ്കിൽ കൂടിയും അതിനേക്കാൾ പ്രധാനപ്പെട്ടതാണ് സാബത്ത് ആചരണമെന്ന് ഇവിടെ നാം കാണുന്നു.

Moses Face Shone

Exodus Chapters 33-34

The Hebrew word used to translate “shone” shares a similar root word with the meaning horn. When Jerome translated the Bible into Latin, he translated the clause in light of this meaning: horned. This is why Michelangelo depicts Moses with horns on his head.

മോശയുടെ മുഖം പ്രകാശിച്ചു

മോശയുടെ മുഖം പ്രകാശിച്ചു എന്ന് വിവർത്തനം ചെയ്യപ്പെട്ട ഹീബ്രു പദത്തിന് കൊമ്പ് എന്നും അർത്ഥമുണ്ട്. വിശുദ്ധ ജെറോം ബൈബിൾ ലത്തീനിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഈ അർത്ഥത്തിലാണ് (കൊമ്പ്) ഈ പദം വിവർത്തനം ചെയ്തത്. അതുകൊണ്ടാണ് മൈക്കിൾ ആഞ്ചലോ നിർമ്മിച്ച മോശയുടെ രൂപത്തിൽ രണ്ട് കൊമ്പുകൾ ഉള്ളത്.

WhatsApp Image 2024 02 10 at 55858 AM

Book of Life

Exodus chapters 31-32

The expression „out of the book“ indicates the Book of Life. In ancient times, it was usual to keep a register of all those born into a particular tribe or kingdom. Their names were removed either at the time of death or when they committed serious criminal offences. They were no longer members of the tribe or kingdom.

ജീവൻ്റെ പുസ്തകം

‘അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകം” എന്നത് ജീവൻ്റെ പുസ്തകത്തെ സൂചിപ്പിക്കുന്നു. രാജാക്കന്മാരും ഗോത്ര തലവന്മാരും അവരുടെ അധികാരപരിധിയിൽപ്പെടുന്ന പ്രജകളുടെയും പേരുകൾ എഴുതിയ പട്ടിക സൂക്ഷിക്കുമായിരുന്നു. അവരിൽ ആരെങ്കിലും മരിക്കുകയോ വലിയ കുറ്റങ്ങൾ ചെയ്യുകയോ ചെയ്താൽ അവരുടെ പേരുകൾ ആ ലിസ്റ്റിൽ നീക്കം ചെയ്യും . അതിലൂടെ അവർക്ക് അംഗത്വം നഷ്ടപ്പെടുന്നു.

Washing

Exodus Chapters 29–30

Washing was required of the priests every time they entered the temple. It was employed for the purification of many defilements. This ceremony can be seen in different religions. This demands that we examine our hearts to know whether we are worthy enough to be in the presence of God.

ക്ഷാളനം

പുരോഹിത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കുന്നവരെല്ലാം വെള്ളം കൊണ്ട് കഴുകുന്നത് പാപക്കറകൾ കഴുകി ശുദ്ധീകരിക്കുന്നതിന് സൂചിപ്പിക്കുന്നു. ദൈവസാന്നിധ്യം പ്രത്യേകമാംവിധം കുടികൊള്ളുന്ന ദേവാലയങ്ങളിൽ പ്രവേശിക്കുന്നവർ ക്ഷാളനം ചെയ്യണമെന്ന് വിവിധ മതങ്ങൾ പറയുന്നു . ഇത് അവരുടെ ഹൃദയശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്.